ആലപ്പുഴ: ആലപ്പുഴ ഉപജില്ലാ സ്കൂൾ കലോത്സവത്തിന്റെ ഉദ്ഘാടനം തിരുവമ്പാടി ഹയർ സെക്കൻഡറി സ്കൂളിൽ എച്ച്.സലാം എം.എൽ.എ നിർവഹിച്ചു. നഗരസഭാദ്ധ്യക്ഷ കെ.കെ.ജയമ്മ അദ്ധ്യക്ഷത വഹിച്ചു. നഗരസഭാ ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ എം.ആർ.പ്രേം, പ്രതിപക്ഷ നേതാവ് അഡ്വ.റീഗോ രാജു, കൗൺസിലർ ആർ.രമേഷ് തുടങ്ങിയവ‌ർ സംസാരിച്ചു. ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ എം.കെ.ശോഭന സ്വാഗതം പറഞ്ഞു. തിരുവമ്പാടി എച്ച്.എസ്.എസ് തിരുവമ്പാടി ജി.യു.പി.എസ്, കളർകോട് ജി.എൽ.പി.എസ്, കളർകോട് ജി.യു.പി.എസ്, മുല്ലയ്ക്കൽ സി.എം.എസ് എൽ.പി സ്കൂൾ എന്നീ വേദികളിലാണ് മത്സരങ്ങൾ പുരോഗമിക്കുന്നത്. മൂന്നാം ദിനമായ ഇന്ന് നാടോടി നൃത്തം. സംഘനൃത്തം, മോണോ ആക്ട്, മൂകാഭിനയം, നാടകം, മാപ്പിളപ്പാട്ട്, ഒപ്പന, വട്ടപ്പാട്ട്, അറബന മുട്ട്, ദഫ് മുട്ട്, പ്രസംഗം, പദ്യംചൊല്ലൽ, സംസ്കൃതോത്സവം, സംഘഗാനം, അറബി കലോത്സവം, ശാസ്ത്രീയ സംഗീതം, ലളിതഗാനം, ദേശഭക്തിഗാനം തുടങ്ങിയ ഇനങ്ങളിൽ മത്സരങ്ങൾ നടക്കും.