അമ്പലപ്പുഴ : യു.ഡി.എഫ് സർക്കാരിന്റെ കാലത്ത് അടച്ചു പൂട്ടിയ ഔട്ട്ലെറ്റുകൾ പുനഃസ്ഥാപിക്കാനുള്ള നീക്കത്തിൽ നിന്ന് സർക്കാർ പിന്തിരിയണമെന്ന് മദ്യവിരുദ്ധ സമിതി ജില്ലാനേതൃത്വ സമ്മേളനം ആവശ്യപ്പെട്ടു. നേതൃസമ്മേളനം സർവോദയമണ്ഡലം ജില്ലാ പ്രസിഡന്റ് എം. ഇ. ഉത്തമകുറുപ്പ് ഉദ്ഘാടനം ചെയ്തു. കേരള പ്രദേശ് മദ്യവിരുദ്ധ സമിതി സംസ്ഥാന ചെയർമാൻ ബേബി പാറക്കാടൻ അദ്ധ്യക്ഷനായി. എം.ഡി.സലീം,ഹക്കീം മുഹമ്മദ് രാജാ ,രാജൂ പള്ളിപ്പറമ്പിൽ , ആശാ കൃഷ്ണാലയം , എൻ. മിനിമോൾ , ലൈസമ്മ ബേബി ,ഡി.ഡി.സുനിൽകുമാർ , ബിനു മദനൻ എന്നിവർ സംസാരിച്ചു . സർക്കാർ തീരുമാനത്തിൽ പ്രതിഷേധിച്ചുക്കൊണ്ട് 8 ന് പ്രതിഷേധ ദിനമായി ആചരിക്കുമെന്ന് ചെയർമാൻ ബേബി പാറക്കാടൻ പറഞ്ഞു.