photo

ചാരുംമൂട്: കേരള സ്റ്റേറ്റ് സർവീസ് പെൻഷണേഴ്സ് യൂണിയൻ താമരക്കുളം യൂണിറ്റ് കുടുംബമേള ഭരണിക്കാവ് ബ്ളോക്ക് കമ്മിറ്റി ട്രഷറർ കെ.പൊന്നപ്പൻ ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡന്റ് വി.എം.മുസ്തഫാ റാവുത്തർ അദ്ധ്യക്ഷനായിരുന്നു. ബ്ളോക്ക് കമ്മിറ്റി പ്രസിഡന്റ് കെ.ജി. മാധവൻ പിള്ള, സെക്രട്ടറി വി.ശിവൻ പിള്ള, സാംസ്കാരിക വേദി കൺവീനർ ജി.വാസവൻ, എൻ.സോമരാജൻ, സി.കെ.ബാലകൃഷ്ണൻ നായർ എന്നിവർ സംസാരിച്ചു.