
കറ്റാനം: ഓണാട്ടുകര സുഗന്ധവ്യഞ്ജന കർഷക ഉല്പാദക കമ്പനിയുടെ നടേക്കുറ്റി ക്ഷേത്രത്തിനു സമീപമുള്ള ആസ്ഥാന മന്ദിരവും സംഭരണ-സംസ്കരണ കേന്ദ്രവും മന്ത്രി സജി ചെറിയാൻ ഉദ്ഘാനം ചെയ്തു. യു.പ്രതിഭ എം.എൽ.എ അധ്യക്ഷത വഹിച്ചു. ആലപ്പുഴ കൃഷി വിജ്ഞാന കേന്ദ്രം മേധാവി ഡോ.പി.മുരളിധരൻ പദ്ധതി വിശദീകരണം നടത്തി. എം.എസ്. അരുൺകുമാർ എം.എൽ.എ അങ്കുരം യൂണിറ്റിന്റെ ഉദ്ഘാടനവും, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ജി.രാജേശ്വരി രുചി വൈഭവം വനിതാ യൂണിറ്റ് ഉദ്ഘാടനവും, നബാർഡ് സി.ജി.എം ബൈജു എൻ.കുറുപ്പ് ബ്രോഷർ പ്രകാശനവും നിർവ്വഹിച്ചു.