
മുഹമ്മ: മണ്ണഞ്ചേരി ഗ്രാമപഞ്ചായത്ത് രണ്ടാം വാർഡിലെ ലൈഫ് മിഷൻ ഫ്ലാറ്റ് നിർമ്മാണം മുടങ്ങിക്കിടക്കുന്നതിൽ പ്രതിഷേധിച്ച് മണ്ണഞ്ചേരി മണ്ഡലം കോൺഗ്രസ് കമ്മിറ്റി പദ്ധതി പ്രദേശത്തേക്ക് മാർച്ച് നടത്തി റീത്ത് സമർപ്പിച്ചു. ആറു വർഷം മുൻപ് മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈനിൽ ഉദ്ഘാടനം ചെയ്ത ഫ്ലാറ്റ് നിർമ്മാണമാണ് പാതിവഴിയിൽ ഉപേക്ഷിക്കപ്പെട്ട നിലയിൽ കിടക്കുന്നത്. ഭൂരഹിത ഭവന രഹിതരായ പട്ടികജാതി വിഭാഗത്തിൽ പെട്ടവർക്ക് വേണ്ടിയാണ് ലൈഫ് മിഷൻ ഫ്ലാറ്റ് നിർമ്മാണം ആരംഭിച്ചത്. നിർമ്മാണ ജോലി ഏറ്റെടുത്ത കരാറുകാരന് പണം നൽകാത്തതിനാൽ പ്രവർത്തി ഫൗണ്ടേഷനിൽ അവസാനിച്ചു.കണ്ണാട്ടു ജംഗ്ഷനിൽ നിന്ന് ആരംഭിച്ചപ്രകടനം പദ്ധതി പ്രദേശത്തെത്തി റീത്തു സമർപ്പിച്ചു. തുടർന്ന് നടന്ന പ്രതിഷേധ സമ്മേളനം മുൻ കെ.പി.സി.സി എക്സിക്യൂട്ടീവ് മെമ്പർ കെ.വി.മേഘനാദൻ ഉദ്ഘാടനം ചെയ്തു. മണ്ഡലം കോൺഗ്രസ് പ്രസിഡന്റ് ബി.അൻസൽ അദ്ധ്യക്ഷനായി. ഗ്രാമപഞ്ചായത്ത് അംഗങ്ങളായ എം.വി.സുനിൽകുമാർ, ദീപാ സുരേഷ്, കോൺഗ്രസ് ബ്ലോക്ക് ഭാരവാഹികളായ സിനിമോൾ സുരേഷ് എൻ. എസ്.സുരേഷ് കുമാർ, മണ്ഡലം ഭാരവാഹികളായ ബി.എച്ച്. അബ്ദുൽ ഖാദർ കുഞ്ഞ് ആശാൻ, അൻസാരി കുന്നേൽ, എം.അജിത് കുമാർ,കെ.ജി. കുമാർജി, ഷറഫുദ്ദീൻ നടുവത്ത്, അരുൺമദനൻ,ഷാജി തോപ്പിൽ, ബി.രമേശൻ, എൻ. എ.സിറാജ് മേത്തർ,മഹാദേവൻ പിള്ള,കെ. സുരേഷ് കുമാർ,കെ.കെ. അശോ കുമാർ,എന്നിവർ സംസാരിച്ചു.