
മാന്നാർ: സജി ചെറിയാൻ എം.എൽ.എയുടെ ആസ്തി വികസന ഫണ്ടിൽ നിന്നും മാന്നാർ ഗ്രാമപഞ്ചായത്തിൽ അനുവദിച്ച മിനി ഹൈമാസ്റ്റ് ലൈറ്റുകൾ സ്ഥാപിക്കുന്നതിനുള്ള നടപടികൾ ആരംഭിച്ചു. മാന്നാർ ടൗണിലെ പ്രധാന ജംഗ്ഷനായ സ്റ്റോർ ജംഗ്ഷനിൽ മിനി ഹൈമാസ്റ്റ് സ്ഥാപിക്കുന്നതിനുള്ള കോൺക്രീറ്റ് പ്രവൃത്തികൾ ആരംഭിച്ചതായി വാർഡ് മെമ്പർ ശാന്തിനി ബാലകൃഷ്ണൻ അറിയിച്ചു. പാവുക്കര കൂര്യത്ത് കടവിൽ ഹൈമാസ്റ്റ് ലൈറ്റ് സ്ഥാപിക്കുന്നതിനായി എസ്റ്റിമേറ്റ് നടപടികളിലാണെന്ന് ഗ്രാമപഞ്ചായത്ത് വൈസ്പ്രസിഡന്റ് സെലീന നൗഷാദ് പറഞ്ഞു. മന്ത്രി സജി ചെറിയാന്റെ ഇടപെടലിൽ ട്രാഫിക് റെഗുലേറ്ററി കമ്മിറ്റി ഫണ്ടിൽ നിന്നും അനുവദിച്ച മിനി ഹൈമാസ്റ്റ് ലൈറ്റ് കോയിക്കൽമുക്കിൽ സഥാപിച്ചെങ്കിലും വൈദ്യുതി കണക്ഷൻ ലഭിച്ചിട്ടില്ല. എത്രയും വേഗം വൈദ്യുതി കണക്ഷൻ ലഭ്യമാക്കി ഉദ്‌ഘാടനം നിർവഹിക്കുമെന്ന് ഗ്രാമപഞ്ചായത്ത് ക്ഷേമകാര്യ സമിതി അദ്ധ്യക്ഷൻ വി.ആർ ശിവപ്രസാദ് പറഞ്ഞു.
പുതിയ ലൈറ്റുകൾ സ്ഥാപിക്കുന്നത്
പതിനേഴാം വാർഡിൽ സ്റ്റോർ ജംഗ്ഷനിൽ
മൂന്നാം വാർഡിൽ പാവുക്കര കൂര്യത്ത് കടവിൽ