-nethra-parisodhana

മാന്നാർ: കരുണ പെയിൻ ആൻഡ് പാലിയേറ്റീവ് കെയർ സൊസൈറ്റി, മാന്നാർ റോയൽ ലയൺസ് ക്ലബ്, തിരുവല്ല ഐ മൈക്രോസർജറി ആൻഡ് ലേസർ സെന്റർ കണ്ണാശുപത്രി എന്നിവരുടെ സഹകരണത്തോടെ മാന്നാർ നായർ സമാജം ഹയർ സെക്കൻഡറി സ്‌കൂളിൽ 1 മുതൽ 12-ാം ക്ലാസ്‌ വരെയുള്ള വിദ്യാർത്ഥികൾക്കായി സൗജന്യ കാഴ്ച പരിശോധനയും കണ്ണട വിതരണവും നടന്നു. ക്യാമ്പിന്റെ ഉദ്ഘാടനം മാന്നാർ ഗ്രാമപഞ്ചായത്ത്‌ പ്രസിഡന്റ്‌ ടി.വി രത്നകുമാരി നിർവഹിച്ചു. ലയൺസ് ക്ലബ് ഡിസ്ട്രിക്ട് ഗവർണർ ആർ.വെങ്കിടാചലം മുഖ്യാതിഥിയായി. ചടങ്ങിൽ കരുണ വർക്കിംഗ്‌ ചെയർമാൻ സുരേഷ് മത്തായി, ജനറൽ സെക്രട്ടറി എൻ.ആർ സോമൻപിള്ള, ജോ.സെക്രട്ടറി കെ.എസ് ഗോപിനാഥൻ, മാന്നാർ വെസ്റ്റ് മേഖല കൺവീനർ രാജേഷ് കൈലാസ്, ഗവേണിംഗ് കൗൺസിൽ അംഗങ്ങളായ എം.എൻ രവീന്ദ്രൻ പിള്ള, ലില്ലിക്കുട്ടി, കെ.എ കരീം, മാന്നാർ ലയൺസ് ക്ലബ്‌ പ്രസിഡന്റ്‌ ബെന്നി കെ.ഫിലിപ്പ്, ഗ്രാമപഞ്ചായത്ത്‌ അംഗങ്ങളായ ശാലിനി രഘുനാഥ്‌, ശാന്തിനി ബാലകൃഷ്ണൻ, മാന്നാർ റോയൽ ലയൺസ് ക്ലബ് അഡ്മിനിസ്ട്രേറ്റർ സണ്ണി പുഞ്ചമണ്ണിൽ തുടങ്ങിയവർ പങ്കെടുത്തു.