
ചാരുംമൂട്: വിദ്യാലയ മുത്തശ്ശിയായ താമരക്കുളം ചാവടി പി.എൻ.പി.എം എൽ.പി സ്കൂളിന്റെ ഒരു വർഷം നീളുന്ന ശതാബ്ദി ആഘോഷങ്ങൾ മന്ത്രി സജി ചെറിയാൻ ഉദ്ഘാടനം ചെയ്തു. എം.എസ്.അരുൺ കുമാർ അദ്ധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജി.വേണു മുഖ്യ പ്രഭാഷണം നടത്തി. വൈസ് പ്രസിഡന്റ് ഷൈജ അശോകൻ, സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ ആർ.ദീപ, പഞ്ചായത്തംഗങ്ങളായ ആത്തുക്കാ ബീവി, ആര്യാ ആദർശ്,ശോഭ സജി, റഹുമത്ത് റഷീദ്, ചലച്ചിത്ര സംവിധായകൻ കണ്ണൻ താമരക്കുളം,സംഗീതജ്ഞൻ ആനയടി രാകേഷ്, പി.ടി.എ പ്രസിഡന്റ് മഹിഷ് മലരിമേൽ, പ്രഥമാദ്ധ്യാപിക വി.ശ്രീകുമാരി,സ്കൂൾ മാനേജർ ഗോപാലകൃഷ്ണനുണ്ണിത്താൻ,ജനറൽ കൺവീനർ സി.ജി.സന്തോഷ് കുമാർ, റിട്ട.അദ്ധ്യാപകൻ എൻ.ഗോപിനാഥൻപിള്ള, സ്റ്റാഫ് സെക്രട്ടറി സി.അമ്പിളി, എം.പി.റ്റി.എ പ്രസിഡന്റ് കെ.ഷെമീന എന്നിവർ സംസാരിച്ചു. കൊല്ലം-തേനി ദേശീയപാതയോട് ചേർന്ന് സ്ഥിതി ചെയ്യുന്ന വിദ്യാലയം 1925 ൽ തയ്യിൽ പി.നീലകണ്ഠപിള്ളയാണ് സ്ഥാപിച്ചത്.