ചെന്നിത്തല: ഇറമ്പമൺ സുബ്രഹ്മണ്യ സ്വാമി ക്ഷേത്രത്തിൽ സ്കന്ദഷഷ്ഠി 7ന് നടക്കും. തന്ത്രി താഴമൺമഠം കണ്ഠരര് രാജീവരരുടെ നിർദ്ദേശാനുസരണം ചടങ്ങിൽ മേൽശാന്തി മണികണ്ഠൻപോറ്റി കാർമികത്വം വഹിക്കും. 7ന് രാവിലെ 8ന് പഞ്ചാമൃത അഭിഷേകത്തോടെ പന്തീരടി പൂജ, ഉച്ചക്ക് 12ന് അഷ്ടാഭിഷേകത്തോടെ ഷഷ്ഠി പൂജ. പൂജകൾക്കായി എത്തുന്നവർക്ക് വിപുലമായ ക്രമീകരണങ്ങൾ ഒരുക്കിയതായി സംയുക്ത സമിതി പ്രസിഡന്റ് ജി.ജയദേവ്, സെക്രട്ടറി അശോകൻനായർ, ട്രഷറർ വിശ്വനാഥൻനായർ, ദേവസ്വം പ്രസിഡന്റ് ദീപു ജി.നായർ, സെക്രട്ടറി വിനോദ്കുമാർ എന്നിവർ അറിയിച്ചു.