local

മുഹമ്മ : ചൈനയിൽ നടന്ന ഏഷ്യൻ ഡ്രാഗൺ ബോട്ട് ചാമ്പ്യൻഷിപ്പിൽ വെങ്കല മെഡൽ നേടി രാജ്യത്തിന്റെ അഭിമാനമായ അനന്തമൂർത്തിയെയും ഖോരക്പൂരിൽ നടന്ന ദേശീയ റോവിങ് ചാമ്പ്യൻ ഷിപ്പിൽ വെള്ളി മെഡൽ നേടിയ വൈഗ ഷിബുവിനെയും മണ്ണഞ്ചേരിയിൽ പ്രത്യേക ഗ്രാമസഭാ യോഗം ചേർന്ന് അനുമോദിച്ചു. ഗ്രാമസഭാ യോഗം പഞ്ചായത്ത് അംഗം പി. ജി. സുനിൽകുമാർ ഉദ്ഘാടനം ചെയ്തു എം. ജയേഷ് അധ്യക്ഷത വഹിച്ചു . എസ്.എൻ.ഡി.പി യോഗം 3546 -ാം നമ്പർ ശാഖ പ്രസിഡന്റ് സത്യപാലൻ, എ.ഡി.എസ് പ്രസിഡന്റ് ദീപമോൾ, പി. കെ. ശശി , നൗഷാദ് എന്നിവർ സംസാരിച്ചു .