ചേർത്തല : സി.പി.എം കരുവ ലോക്കൽ കമ്മിറ്റി രൂപീകരണത്തെച്ചൊല്ലി പ്രതിനിധികളൾക്കിടയിൽ അസംതൃപ്തി പുകയുന്നു. നേതൃത്വം ആവശ്യപ്പെട്ടിട്ടും ഡി.വൈ.എഫ്.ഐ ബ്ലോക്ക് സെക്രട്ടറിയെ കമ്മിറ്റിയിൽ ഉൾപെടുത്തിയില്ലെന്നും മുഴുവൻ സമയ ജോലിക്കാരനെ കമ്മിറ്റിയിലുൾപ്പെടുത്തിയെന്നുമാണ് വിമർശനം.14 പേരുണ്ടായിരുന്ന കമ്മിറ്റി 17 ആക്കി ഉയർത്തിയിട്ടും തിരഞ്ഞെടുപ്പിൽ ചട്ടം പാലിക്കാത്തതിൽ നേതൃത്വവും വിയോജിപ്പിലാണെന്നാണ് വിവരം.മേഖലാ ഭാരവാഹിയെയും സഹകരണബാങ്ക് സെക്രട്ടറിയെയും കമ്മിറ്റിയിൽ ഉൾപ്പെടുത്തിയപ്പോഴാണ് ഡി.വൈ.എഫ്.ഐ ചേർത്തല ബ്ലോക്ക് സെക്രട്ടറിയെ പരിഗണിക്കാതിരുന്നത്. സമ്മേളനത്തിന്റെ ഏകകണ്ഠമായ തീരുമാനത്തിലാണ് തിരഞ്ഞെടുപ്പെന്നും രാഷ്ട്രീയ കേസ് പാർട്ടിയറിയാതെ ഒത്തു തീർപ്പാക്കിയതിലടക്കം സമ്മേളനത്തിൽ വിമർശനമുണ്ടായെന്നുമാണ് മറുവാദം.ഡി.വൈ.എഫ്.ഐ മേഖലാ സെക്രട്ടറി പി.ആർ.അരുൺകുമാർ,ബാങ്ക് സെക്രട്ടറി എ.ടി.ചന്ദ്രബാബു,ബി.സാബു എന്നിവരെയാണ് പുതുതായി ഉൾപ്പെടുത്തിയത്.