കുട്ടനാട് : വെളിയനാട് ആയൂർവേദ ഡിസ്പെൻസറിയുടേയും ,ഭാരതിയ ചികിത്സാ വെളിയനാട് പഞ്ചായത്തിന്റെയും ആഭിമുഖ്യത്തിൽ ആയൂർവേദദിനാചരണം സംഘടിപ്പിച്ചു. വെളിയനാട് പഞ്ചായത്ത് പ്രസിഡന്റ് ബിന്ദു ശ്രികുമാർ ഉദ്ഘാടനം നടത്തി. ആയൂർവേദത്തിലെ ഋതുചര്യയും ദിനചര്യയും എന്ന വിഷയത്തിൽ ഡോ.എം.സ്മിത ക്ലാസെടുത്തു. സിന്ധുസൂരജ്, സഞ്ജുബിനോജ്, വേണുഗോപാലൻനായർ എന്നിവർ സംസാരിച്ചു.