ആലപ്പുഴ: റോഡിന് കുറുകെ കിടന്ന കേബിൾ വയറിൽ കഴുത്ത് കുടുങ്ങി പത്രം ഏജന്റിന് പരിക്കേറ്റു. ആലപ്പുഴ സക്കരിയ്യ വാർഡ് മിഹ്റാജ് മൻസിലിൽ എ.കെ.ഷിഹാബുദ്ദീനാണ് പരിക്കേറ്റത്. ഇന്നലെ പുലർച്ചെ 5.45ഓടെ ആലപ്പുഴ സൗത്ത് പൊലീസ് സ്റ്റേഷന് പടിഞ്ഞാറു ഭാഗത്തായിരുന്നു സംഭവം. ബൈക്കിൽ പത്രവിതരണം നടത്തുന്നതിനിടെ റോഡിന് കുറുകെ കിടന്ന കേബിൾ വയർ കഴുത്തിൽ കുരുങ്ങുകയായിരുന്നു. തുടർന്ന് ബൈക്ക് നിയന്ത്രണം വിട്ടതോടെ ഷിഹാബ് റോഡിലേക്ക് വീണു.