
ആലപ്പുഴ : മുനിസിപ്പൽ വിശ്രമകേന്ദ്രത്തിലെ ജീവനക്കാരെ ആക്രമിച്ച കേസിലെ മൂന്നാം പ്രതിയെ സൗത്ത് പൊലീസ് അറസ്റ്റു ചെയ്തു. പുന്നപ്ര വടക്ക് പഞ്ചായത്ത് 11-ാം വാർഡിൽ നൈപ്പള്ളി വീട്ടിൽ നന്ദകുമാർ(നന്ദു- 21) ആണ് പിടിയിലായത്. 24ന് വൈകിട്ട് 3.30ന് ആലപ്പുഴ വലിയ ചുടുകാടിന് തെക്കുവശം ഉള്ള മുനിസിപ്പാലിറ്റി വക വിശ്രമ കേന്ദ്രത്തിലെ താൽക്കാലിക ജീവനക്കാരെയാണ് ഒന്നാം പ്രതി അമൽ, രണ്ടാം പ്രതി ശ്രീരാജ്, നന്ദു എന്നിവരും കൂട്ടാളികളും ആക്രമിച്ച് പരിക്കേൽപ്പിച്ചത്. അമലിനെയും, ശ്രീരാജിനേയും നേരത്തേ പിടികൂടിയിരുന്നു. പുന്നപ്ര പൊലീസ് സ്റ്റേഷനിൽ മൂന്ന് കേസുകളിൽ പ്രതിയായ നന്ദുവിനെ സൗത്ത് സി.ഐ കെ.ശ്രീജിത്തിന്റെ നേതൃത്വത്തിലുള്ള സംഘമാണ് അറസ്റ്റ് ചെയ്തത്. റിമാൻഡ് ചെയ്തു.