a

മാവേലിക്കര : ശ്രീധർമ്മാനന്ദ ഗുരുവിന്റെ സ്മ‌രണാർത്ഥം അദ്ദേഹത്തിന്റെ ശിഷ്യനും അദ്വൈത മതസ്‌ഥാപനമായ ചെട്ടികുളങ്ങര ശ്രീനാരായണ ഗുരുധർമ്മാനന്ദ സേവാശ്രമം ആചാര്യനുമായ സ്വാമി ഗുരുജ്ഞാനാനന്ദൻ ഏർപ്പെടുത്തിയ ആചാര്യ പുരസ്കാരത്തിന് ഗാന്ധിഭവൻ സാരഥി ഡോ.പുനലൂർ സോമരാജനെ തിരഞ്ഞെടുത്തു. ഒരു ലക്ഷം രൂപയും അമൂല്യഗ്രന്ഥവും അടങ്ങുന്നതാണ് പുരസ്കാരം.

കൊല്ലം ജില്ലയിലെ പത്തനാപുരം സ്വദേശിയായ സോമരാജൻ ജീവകാരുണ്യപ്രവർത്തനങ്ങളിൽ നിറസാന്നിദ്ധ്യമാണ്. പ്രസന്ന രാജനാണ് ഭാര്യ. മക്കൾ : പി.എസ്.അമൽ രാജ്, പി.എസ്.അമിതാരാജ്. സ്വാമി ഗുരു ധർമ്മാനന്ദന്റെ 30-ാമത് സമാധി ദിനത്തോടനുബന്ധിച്ച് 22ന് ചെട്ടികുളങ്ങര ശ്രീനാരായണ ഗുരുധർമ്മാനന്ദ സേവാശ്രമത്തിൽ നടക്കുന്ന പൊതുസമ്മേളനത്തിൽ പുരസ്കാരം സമ്മാനിക്കും.