s

ഹരിപ്പാട് : പരമ്പരാഗത രീതിയിലുള്ള വിതയിൽ നിന്ന് മാറി ചിന്തിച്ച് നെൽകർഷകർ. ഡ്രം സീഡർ ഉപയോഗിച്ചുള്ള വിത വീയപുരം കൃഷിഭവൻ പരിധിയിലെ 365 ഏക്കർ വിസ്തൃതിയുള്ള മുണ്ടുതോട് പോളത്തുരുത്ത് പാടശേഖരത്തിൽ വിജയിച്ചതോടെയാണ് ഈ രീതിയിലേക്ക് ചുവടുമാറാൻ കർഷകർ ഒരുങ്ങുന്നത്.

ചാക്കിലോ വട്ടിയിലോ നിറച്ചാണ് മുളപ്പിച്ച നെൽവിത്ത് എറിഞ്ഞ് പരമ്പരാഗത രീതിയിൽ വിതയ്ക്കുന്നത്. എന്നാൽ, ഒരു ഡ്രം സീഡറിൽ നാലു സംഭരണികളുണ്ടാകും. നിശ്ചിത അകലത്തിലാണ് ഇവ സ്ഥാപിച്ചിട്ടുള്ളത്. വിതയിറക്കിനായി വെള്ളം വറ്റിച്ച് ഒരുക്കിയിട്ടിരിക്കുന്ന പാടശേഖരത്തിലൂടെ വിത്ത് നിറച്ച സീഡറിനെ തൊഴിലാളി വലിച്ചു കൊണ്ടു പോകുമ്പോൾ ഓരോ സംഭരണിയുടേയും ദ്വാരത്തിലൂടെ രണ്ടോ മൂന്നോ നെൽവിത്തുകൾ പാടത്തേക്ക് വീഴും. കൃഷിയിടത്തിൽ നിശ്ചിത അകലത്തിൽ ഒരു പോലെ വിത്തു വീഴുമെന്നതാണ് ഇതിന്റെ പ്രത്യേകത. ഡ്രം സീഡറിലൂടെ വിതയ്ക്കുന്നതിന് ഏക്കറിന് ഏഴ് കിലോഗ്രാം വിത്ത് മതിയാകുമെന്നാണ് കർഷകർ പറയുന്നത്. പരമ്പരാഗത രീതിയിലാകുമ്പോൾ ഏക്കറിന് 40കിലോ വിത്ത് വേണ്ടിവരും.

വിത്തിന്റെ അളവ് കുറയ്ക്കാം

 കൈകൊണ്ട് വാരിയെറിഞ്ഞു വിതയ്ക്കുമ്പോൾ നിരവധി വിത്തുകൾ ഒരിടത്ത് പതിച്ച് കിളിർക്കും

 ഇങ്ങനെ കിളിർക്കുന്നവ സ്ത്രീ തൊഴിലാളികളെ ഉപയോഗിച്ച് പറിച്ചു നീക്കേണ്ടി വരും

 കുറഞ്ഞ വിത്തിൽ കൂടുതൽ വിളവ് ലഭ്യമാക്കാം എന്നതാണ് ഡ്രം സീഡറുടെ പ്രത്യേകത

1000രൂപ

ഒരേക്കറിൽ വിതയ്ക്കുന്നതിന് കൂലി


കുട്ടനാട്ടിലെ പരമ്പരാഗത കർഷകർ ഡ്രംസീഡർ ഉപയോഗിച്ച് വിതയിറക്കി അതിന്റെ ഗുണം മനസിലാക്കിയിട്ടുമുണ്ട്

- കൃഷി ഉദ്യോഗസ്ഥർ