മാവേലിക്കര: ശബരിമല മണ്ഡല മകരവിളക്ക് ഉത്സവത്തോട് അനുബന്ധിച്ച് കെ.എസ്.ആർ.ടി.സി മാവേലിക്കര ഡിപ്പോയിൽ നിന്ന് വൃശ്ചികം 1 മുതൽ ചെട്ടികുളങ്ങര - പമ്പ സർവീസ് ആരംഭിക്കണമെന്ന് എം.എസ്.അരുൺകുമാർ എം.എൽ.എ ആവശ്യപ്പെട്ടു. ഇത് സംബന്ധിച്ച് ഗതാഗത വകുപ്പ് മന്ത്രിക്ക്‌ കത്ത് നൽകിയതായി എം.എൽ.എ അറിയിച്ചു.