
മാവേലിക്കര : ആലപ്പുഴ ജില്ലാ ജൂനിയർ ടെന്നിക്കൊയ് ചാമ്പ്യൻഷിപ്പ് കൈപ്പളിൽ ടെന്നിക്കോയ് ക്ലബ്ബിൽ നടന്നു. എൻ.ഹരിഹരൻ പിള്ള ഉദ്ഘാടനം ചെയ്തു. സന്തോഷ് കൊച്ചുപറമ്പിൽ അധ്യക്ഷനായി. അംബിക പിള്ള സമ്മാനദാനം നിർവഹിച്ചു. രഞ്ജു സക്കറിയ, ശരൺ കുമാർ എസ്, സിബു ശിവദാസൻ, മനു എസ്.പിള്ള എന്നിവർ സംസാരിച്ചു. ആൺകുട്ടികളുടെ വിഭാഗത്തിൽ അതുൽ.എച്ച്, പ്രജിത്.പി, കാർത്തിക്ക്.കെ എന്നിവരും പെൺകുട്ടികളുടെ വിഭാഗത്തിൽ ദേവനന്ദ.വി, ലക്ഷ്മി രാജേഷ് കുമാർ, മനീഷ എന്നിവരും യഥാക്രമം ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ നേടി. മലപ്പുറത്ത് നടക്കുന്ന സംസ്ഥാന ജൂനിയർ ടെന്നീക്കൊയ് ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കുന്ന ജില്ലാ ടീമിനെയും തിരഞ്ഞെടുത്തു.