
റാന്നി: ബ്രിട്ടൺ മുൻ മേയർ ടോം പ്രബിൻ ആദിത്യയുടെ മാതാവും അങ്ങാടി ഈട്ടിച്ചുവട് ഇരുരിക്കൽ ആദിത്യപുരം തോമസ് മാത്യുവിന്റെ ഭാര്യയുമായ ഗുലാബി മാത്യു (70) നിര്യാതയായി. പാലാ വെട്ടത്ത് സ്വാതന്ത്ര്യസമരസേനാനി മാണി കെ.വെട്ടത്തിന്റെയും, മറിയക്കുട്ടി മാണി കട്ടക്കയത്തിന്റെയും മകളാണ്. മറ്റ് മക്കൾ: റോസ് പ്രീനാ മാനുവൽ (അബുദാബി), സിറിൽ പ്രണാബ് ആദിത്യ (അബുദാബി). മരുമക്കൾ: ലിനി ടോം മഞ്ഞാങ്കൽ എരുമേലി (യു.കെ), മാനുവൽ ജോർജ് മടുക്കക്കുഴി കാഞ്ഞിരപ്പള്ളി (അബുദാബി), ഡോ.അലോണ ആൻ തോമസ് നല്ലിവീട്ടിൽ റോസ് വില്ല പാലാ (അബുദാബി).
മൃതദേഹം ബുധനാഴ്ച വൈകിട്ട് മൂന്നിന് വസതിയിൽ കൊണ്ടുവരും. സംസ്‌കാരം വ്യാഴാഴ്ച രാവിലെ 11ന് പാലാ സെന്റ് ജോർജ് ളാലം പുത്തൻപള്ളിയിൽ.