
ആലപ്പുഴ : കുട്ടനാട് താലൂക്കിലെ കൈനകരി നോർത്ത് വില്ലേജിലെ ഡിജിറ്റൽ റീസർവേ ഉടൻ ആരംഭിക്കും. 3175 ഹെക്ടറുള്ള വില്ലേജിൽ 168 ഡിജിറ്റൽ ബ്ലോക്കുകളായി തിരിച്ചാണ് സർവേ. എല്ലാവർക്കും ഭൂമി, എല്ലാഭൂമിക്കും രേഖ, എല്ലാ സേവനങ്ങളും സ്മാർട്ട് എന്ന സംസ്ഥാന സർക്കാരിന്റെ പ്രഖ്യാപിത ലക്ഷ്യത്തിന്റെ ഭാഗമായാണ് ഡിജിറ്റൽ സർവേ. ഭൂ രേഖകൾ ഡിജിറ്റൽ ആക്കുന്നതിനു വേണ്ടി ഡിജിറ്റൽ സർവേ ഉദ്യോഗസ്ഥർ എത്തുന്നതിനു മുമ്പ് എല്ലാ ഭൂ ഉടമസ്ഥരും അതിർത്തികളിലെ കാടുവെട്ടി വൃത്തിയാക്കി രേഖകളായ ആധാരം, പട്ടയം, മറ്റു അവകാശ രേഖകൾ കരുതി വയ്ക്കണമെന്ന് സർവേ ഡെപ്യൂട്ടി ഡയറക്ടർ അറിയിച്ചു.