ആലപ്പുഴ: റെഡ് ഫ്ളാഗ് കലാസാംസ്കാരിക സമിതി രൂപീകരണ യോഗം മുതിർന്ന കലാകാരൻ ആര്യാട് ഭാർഗവൻ ഉദ്ഘാടനം ചെയ്തു. കെ.മാധവൻ അദ്ധ്യക്ഷത വഹിച്ചു. പി.യു.അബ്ദുൾ സലാം, ആര്യാട് വല്ലഭ ദാസ്, ഷാജി തേനിയിൽ, ബ്രഹ്മദാസ് എന്നിവർ സംസാരിച്ചു. ഭാരവാഹികളായി പി.കെ.മേദിനി, ആര്യാട് ഭാർഗവൻ (രക്ഷാധികാരികൾ), കെ.മാധവൻ (പ്രസിഡന്റ്), ആര്യാട് വല്ലഭ ദാസ്, ബ്രഹ്മദാസ്, ടി.സുധീപ്രൻ (വൈസ് പ്രസിഡന്റുമാർ), പി.യു.അബ്ദുൾ സലാം (സെക്രട്ടറി), ഷാജി തേനിയിൽ,ജയകുമാർ (ജോയിന്റ് സെക്രട്ടറിമാർ), ആൻഡ്രൂസ് തുമ്പോളി (ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു.