
ആലപ്പുഴ: ശ്രീനാരായണ സ്റ്റഡി സർക്കിൾവാർഷിക പൊതുയോഗം ഗുരുപുരം പ്രാണാധ്യാന ഗുരുകുല മഠത്തിൽ കുടുംബസംഗമത്തോടെ നടന്നു. ശ്രീനാരായണ സ്റ്റഡി സർക്കിൾ കേന്ദ്രസമിതിയുടെ ഭാരവാഹികളെ തിരഞ്ഞെടുത്തു. പ്രിയംവര പെരിങ്ങാല (പ്രസിഡന്റ്), ആർ.ശിവരാജൻ (വർക്കിംഗ് പ്രസിഡന്റ്), പി.സി.ശശിധരൻ (ജനറൽ സെക്രട്ടറി), സന്തോഷ്കുമാർ (വൈസ് പ്രസിഡന്റ്), ഉഷാകുമാരി (വനിതാവിഭാഗം കൺവീനർ), സാനു കാട്ടൂർ (ജോയിന്റ് സെക്രട്ടറി), ബിജിമോനി (ട്രഷറർ) എന്നിവരാണ് പുതിയ ഭാരവാഹികൾ. എല്ലാ മാസവും ചതയദിനത്തിൽ ദൈവദശക ക്യാമ്പ് നടക്കും.