ഹരിപ്പാട്: ഹരിപ്പാട് ശ്രീ സുബ്രഹ്മണ്യ സ്വാമി മഹാക്ഷേത്രത്തിലെ സ്കന്ദ ഷഷ്ടി 7ന് നടക്കും. നാളെ രാവിലെ 10.30 ന് നവകം, കലശാഭിഷേകം, പഞ്ചഗവ്യ വിതരണം. ഉച്ചയ്ക്ക് 2 വരെ ദർശന സൗകര്യം ഉണ്ടായിരിക്കും. വൈകിട്ട് 5 ന് ഭഗവാന് മുഴുക്കാപ്പ്, 6ന് മയിൽ വാഹനം എഴുന്നള്ളിപ്പ്. കാഴ്ച്ച ശീവേലി . തിരക്ക് ക്രമീകരിച്ചു സുഗമമായ ദർശനത്തിനായി ഗതാഗത നിയന്ത്രണം ഉൾപ്പടെ ഏർപ്പെടുത്തും. ഭക്ത ജനങ്ങൾ തെക്കേ ഗോപുരം വഴിയും പടിഞ്ഞാറേ ഗോപുരം വഴിയും ക്ഷേത്രത്തിൽ പ്രവേശിച്ചു ബാരിക്കേട് വഴി ഉള്ളിലേക്ക് പ്രവേശിക്കാം. വടക്കേ നട വഴിയുള്ള പ്രവേശനം അനുവദിക്കില്ല. കാർ മുതലായ വലിയ വാഹനങ്ങൾക്ക് ആനതറിക്ക് സമീപം പാർക്കിംഗ് ഏർപ്പെടുത്തിയിട്ടുണ്ട്. പൊലീസ് അധികാരികളുടെയും ക്ഷേത്രം ജീവനക്കാരുടെയും ഭഗവത് സേവകരുടെയും നിർദ്ദേശങ്ങൾ പാലിക്കണമെന്ന് അധികൃതർ അറിയിച്ചു.