
ആലപ്പുഴ: രണ്ട് മാസം മുമ്പ് കാണാതായ നാവികസേനയിലെ ഉദ്യോഗസ്ഥനുവേണ്ടി ഹരിപ്പാട് പൊലീസ് അന്വേഷണം ഊർജ്ജിതമാക്കി. കുമാരപുരം താമല്ലാക്കൽ തെക്ക് ലക്ഷ്മി ഭവനത്തിൽ ഗോകുൽ കെ.നായർ (35) ആണ് കാണാതയത്. ഗോകുൽ കെ.നായർ ജോലിസ്ഥലത്ത് നിന്ന് രണ്ട്മാസം മുമ്പ് നാട്ടിലേക്ക് മടങ്ങിയെങ്കിലും വീട്ടിലെത്തിയില്ല. തുടർന്ന് ബന്ധുക്കളുടെ പരാതിയിൽ പൊലീസ് കേസ്സെടുത്ത് അന്വേഷണം ആരംഭിക്കുകയായിരുന്നു. എന്തെങ്കിലും വിവരം ലഭിക്കുന്നവർ ഹരിപ്പാട് പൊലീസ് സ്റ്റേഷനിൽ അറിയിക്കണം. ഫോൺ: 0479 2412626.