ഹരിപ്പാട്: എസ്.എൻ.ഡി.പി യോഗം ചേപ്പാട് യൂണിയൻ മഹാദേവികാട് മേഖലയുടെ നേതൃത്വത്തിൽ ആർ.ശങ്കർ അനുസ്മരണവും പുളിയനാത്ത് ചിറയിൽ രാജാമണി മെമ്മോറിയൽ ഫൗണ്ടേഷൻ അവാർഡ്ദാനവും 7ന് രാവിലെ 10ന് മഹാദേവികാട് എസ്.എൻ.ഡി.പി.എച്ച്.എസ്.എസിൽ നടക്കും. സമ്മേളനം യൂണിയൻ പ്രസിഡന്റ് എസ്.സലികുമാർ ഉദ്ഘാടനം ചെയ്യും. യൂണിയൻ സെക്രട്ടറി എൻ.അശോകൻ അദ്ധ്യക്ഷനാകും. കാർത്തികപ്പള്ളി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഗിരിജാഭായി അവാർഡ്ദാനം നിർവ്വഹിക്കും. യൂണിയൻ വൈസ് പ്രസിഡന്റ് ഡി.കാശിനാഥൻ മുഖ്യപ്രഭാഷണം നടത്തും. ഡയറക്ടർ ബോർഡ് അംഗങ്ങളായ എം.കെ. ശ്രീനിവാസൻ, ഡി.ധർമ്മരാജൻ, കൗൺസിൽ അംഗങ്ങൾ, പഞ്ചായത്ത് കമ്മിറ്റി അംഗങ്ങൾ, വനിതാ സംഘം ഭാരവാഹികൾ, യൂത്ത് മൂവ്‌മെന്റ് ഭാരവാഹികൾ, ബ്ളോക്ക് പഞ്ചായത്ത്, ഗ്രാമപഞ്ചായത്ത് അംഗങ്ങൾ തുടങ്ങിയവർ പങ്കെടുക്കും.