dsgf

മുഹമ്മ: മാരാരിക്കുളം തെക്ക് പഞ്ചായത്തിൽ അതിദരിദ്രരായവർക്ക് ജീവിക്കാനാവശ്യമായ ഭൗതിക സാഹചര്യങ്ങൾ ഒരുക്കുന്നതിനുള്ള നടപടികൾക്ക് തുടക്കം കുറിച്ചു. ഇതിന്റെ ഭാഗമായി പഞ്ചായത്ത് 18-ാംവാർഡിലെ കുളമാക്കി പുള്ളുവ മഠത്തിലെ സർപ്പം പാട്ട് കലാകാരനായ പൊടിയന് പുള്ളോർ കുടവും വീണയും നൽകി. കലവൂർ കളത്തിച്ചിറ സർപ്പക്കാവിൽ നടന്ന ചടങ്ങിലാണ് പഞ്ചായത്ത്‌ പ്രസിഡന്റ് പി. പി.സംഗീത ഇവ കൈമാറിയത്. വൈസ് പ്രസിഡന്റ് വി.സജി, പഞ്ചായത്ത്‌ അംഗങ്ങളായ ടി.പി.ഷാജി ,സി.എസ്.ജയചന്ദ്രൻ,രജിമോൾ, ശിവദാസ്, സെക്രട്ടറി കെ.രേഖ, സി.ഡി.എസ് ചെയർപേഴ്സൺ ജി.ലളിത,കെ.ബി.ബിനു എന്നിവർ പങ്കെടുത്തു.