s

ആലപ്പുഴ: സമസ്ത കേരള സുന്നി സ്റ്റുഡന്റ്സ് ഫെഡറേഷൻ ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തിൽ ജീലാനി സമ്മേളനവും ശൈഖാനി അനുസ്മരണവും നടത്തി. എ.വി.അബ്ദുൾ റഹ്മാൻ ഫൈസി നന്തി ഉദ്ഘാടനം ചെയ്തു. പി.എ.ശിഹാബുദ്ധീൻ മുസ്ലിയാർ അദ്ധ്യക്ഷത വഹിച്ചു. എ.എം.സുധീർ മുസ്‌ലിയാർ മുഖ്യപ്രഭാഷണവും അബ്ദുള്ള തങ്ങൾ ദാരിമി അൽ ഐദ്രോസി അനുഗ്രഹ പ്രഭാഷണവും നടത്തി. അബ്ദുൾ റഹ്മാൻ മുത്തുക്കോയ തങ്ങൾ വല്ലപ്പുഴ സമാപന പ്രാർത്ഥന നടത്തി. ഇ.എ.ഹസൻ ഫൈസി, എൻ.പി നാസറുദ്ദിൻ മുസ്ലിയാർ, അബ്ദുൾ അസീസ് അൽ ഖാസിമി, എ.എം.റഹ്മത്തുള്ള മുസ്‌ലിയാർ, താഹ ജിഫ്രി തങ്ങൾ,ഹാമിദ് കോയ തങ്ങൾ, ഷാഫി മൗലവി കായംകുളം, ടി.എച്ച് ജഹ്ഫർ മുസ്ലിയാർ തുടങ്ങിയവർ സംസാരിച്ചു.