
ആലപ്പുഴ: സംസ്ഥാന നാഷണൽ സർവ്വീസ് സ്കീമിന്റെ സ്നേഹാരാമം പുരസ്കാരത്തിന് ആലപ്പുഴ സെന്റ് ജോസഫ്സ് കോളേജിനെ തിരഞ്ഞെടുത്തു . മാലിന്യ മുക്തം നവകേരളം പദ്ധതിയുടെ ഭാഗമായി സംസ്ഥാനത്തെ കോളേജുകളിലെ എൻ.എസ്.എസ് യൂണിറ്റുകളുടെ പ്രവർത്തനങ്ങൾ വിലയിരുത്തിയതിൽ നിന്നാണ് സെന്റ് ജോസഫ്സ് കോളേജിനെ പുരസ്കാരത്തിന് തിരഞ്ഞെടുത്തത്. തിരുവനന്തപുരം നിശാഗന്ധി ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ മന്ത്രി ആർ ബിന്ദുവിൽ നിന്ന് സെന്റ് ജോസഫ്സ് കോളേജിലെ എൻ.എസ്.എസ് യൂണിറ്റിലെ പ്രോംഗ്രാം ഓഫീസർമാരും വിദ്യാർത്ഥികളും പുരസ്കാരവും പ്രശസ്തിപത്രവും ഏറ്റുവാങ്ങി.