അമ്പലപ്പുഴ: സാംബവ മഹാസഭ തകഴി കുന്നുമ്മ157-ാംനമ്പർ ശാഖയുടെ പൊതുയോഗവും പുതിയ ഭാരവാഹികളുടെ തിരഞ്ഞെടുപ്പും നടന്നു . സെക്രട്ടറി സുനിൽ കായംകുളം ഉദ്ഘാടനം ചെയ്തു. ശാഖാ പ്രസിഡന്റ് രാജു മുക്കടയുടെ അദ്ധ്യക്ഷനായി.താലൂക്ക് പ്രസിഡന്റ് എ.ജെ.കുഞ്ഞുമോൻ,നിള അശോകൻ, കെ.പി.ബൈജു, കൃഷ്ണൻകുട്ടി, ശശിധരൻ,പൊന്നമ്മ,രജനി, സിന്ധു ഷാജു,ശ്യാമള എന്നിവർ സംസാരിച്ചു. ശാഖാ സെക്രട്ടറി മനോജ് സ്വാഗതം പറഞ്ഞു.ഭാരവാഹികളായി കെ.പി. ബൈജു (പ്രസിഡന്റ്),രാജു മുക്കട (വൈസ് പ്രസിഡന്റ്), മനോജ് (സെക്രട്ടറി),പൊന്നമ്മ (ജോ.സെക്രട്ടറി),ശശിധരൻ (ട്രഷറർ) എന്നിവരെ യോഗം തിരഞ്ഞെടുത്തു.