
ആലപ്പുഴ: കേരള സ്റ്റേറ്റ് റീട്ടെയിൽ റേഷൻ ഡീലേഴ്‌സ് ചേർത്തല താലുക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ വ്യാപാരികൾ അനുഭവിക്കുന്ന പ്രയാസങ്ങൾക്ക് പരിഹാരം കാണണമെന്നാവശ്യപ്പെട്ട് താലൂക് സപ്ലൈ ഓഫീസർക്ക് നിവേദനം നൽകി. വാതിൽപ്പടി വിതരണത്തിൽ ഭക്ഷ്യ ധാന്യങ്ങൾ കൃത്യമായി തൂക്കി നൽകുക, ആട്ടയുൾപ്പെടെയുള്ള ഭക്ഷ്യ ധാന്യങ്ങൾ മാസത്തിന്റെ ആദ്യ ആഴ്ചയിൽ വിതരണത്തിന് നൽകുക തുടങ്ങിയ ആവശ്യങ്ങൾ പരിഹരിക്കണമെന്ന് ആവശ്യപെട്ടാണ് നിവേദനം നൽകിയത്. കെ.എസ്.ആർ.ആർ.ഡി.എ സംസ്ഥാന ഓർഗനൈസിംഗ് സെക്രട്ടറി എൻ.ഷിജീർ, കെ.ആർ.ബൈജു, താലൂക്ക് പ്രസിഡന്റ് തോമസ് അഗസ്റ്റിൻ, ജനറൽ സെക്രട്ടറി ബിജു കല്ലാപ്പുറം, ട്രഷറർ എം.കെ.ജവഹർ, ഷിബു, മുരളീധരൻ നായർ, സ്വയംവരൻ, റിനി എന്നിവരും പങ്കെടുത്തു.