sac

മുഹമ്മ: കുറുവ മോഷണ സംഘത്തിൻറെ സാന്നിധ്യം റിപ്പോർട്ട് ചെയ്തതിനെത്തുടർന്ന് ഡി.വൈ.എഫ്.ഐ മുഹമ്മ മേഖലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ മുഹമ്മ പോലീസുമായി സഹകരിച്ച് അർദ്ധരാത്രി മുതൽ പുലർച്ച വരെ മുഹമ്മ പഞ്ചായത്തിലെ പുത്തനങ്ങാടി മുതൽ പി.കെ.കവല വരെയുള്ള സ്ഥലത്ത് നിരീക്ഷണം ഏർപ്പെടുത്തി. പല സംഘങ്ങളായി തിരിഞ്ഞ് മെയിൻ റോഡിലും ഇട റോഡുകളിലും റോന്ത് ചുറ്റും. പൊലീസ് നിർദ്ദേശിച്ച വഴികളിലൂടെയാണ് ഡി.വൈ.എഫ്.ഐ പ്രവർത്തകർ വിവിധ ഗ്രൂപ്പുകളായി ചെറിയ വഴികളിലൂടെ അടക്കംസഞ്ചരിക്കുന്നത്. വരുന്ന ദിവസങ്ങളിലും ഈ പ്രവർത്തനം തുടരാനാണ് തീരുമാനം.