
ചാരുംമൂട് : കേരള വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന പ്രസിഡന്റ് രാജു അപ്സരയുടെ നേതൃത്വത്തിൽ നാളെ നടക്കുന്ന രാജ്ഭവൻ മാർച്ചിന് മുന്നോടിയായി ചാരുംമൂട് യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ വിളംബംര ജാഥ നടത്തി. ചെറുകിട വ്യാപാര മേഖലയിലെ കുത്തകവൽക്കരണത്തിനും, കെട്ടിട വാടക ഇനത്തിൽ 18% ജി.എസ്.ടി ഏർപ്പെടുത്തിയതിനുമെതിരെയാണ് രാജ്ഭവൻ മാർച്ച് സംഘടിപ്പിച്ചിരിക്കുന്നത്. ചാരുംമൂട് ടൗണിൽ നടന്ന വിളംബര ജാഥയ്ക്ക് നേതാക്കളായ ജി.മണിക്കുട്ടൻ, കെ.ഫസൽ അലിഖാൻ, ഗിരീഷ് അമ്മ, അഡ്വ പീയുഷ് ചാരുംമൂട്, മണിക്കുട്ടൻ ഇ ഷോപ്പി, എം.ആർ.രാമചന്ദ്രൻ,ഡി.തമ്പാൻ, അജികുമാർ,ബാബു സരസ്വതി,ദിവാകരൻ നായർ, രാധാമണി, സിനി രമണൻ,ബീന രാജു തുടങ്ങിയവർ നേതൃത്വം നൽകി.