ചേർത്തല: കൊക്കോതമംഗലം മാർത്തോമാ തീർത്ഥാടന കേന്ദ്രം കപ്പേളയിലെ വി.അന്തോനീസിന്റെ തിരുന്നാൾ എട്ടിന് തുടങ്ങും. തിരുന്നാളിന്റെ ഒരുക്കങ്ങൾ പൂർത്തിയായതായി വികാരി ഫാ.ആന്റണി ഇരവിമംഗലം,ട്രസ്റ്റിമാരായ സി.എ.തോമസ് കലവാണി,തോമസ് പേരേമഠം,തിരുന്നാൾ കൺവീനർമാരായ ജോസ് കിളിയന്തറ,ജോളി കളരിക്കൽ എന്നിവർ അറിയിച്ചു. 8 ന് വൈകിട്ട് 5.30ന് വികാരി ഫാ.ആന്റണി ഇരവിമംഗലം തിരുന്നാളിന് കൊടിയേറ്റും.തുടർന്ന് വി.കുർബാന,9ന് വൈകിട്ട് 5.30ന് പള്ളിയിൽ രൂപം വെഞ്ചരിപ്പ്, കപ്പേളയിലേക്ക് പ്രദക്ഷിണം ആഘോഷമായ വി.കുർബാന. തിരുന്നാൾ ദിനമായ 10ന് പള്ളിയിൽ വി.കുർബാന, വൈകിട്ട് 5.30ന് കപ്പേളയിൽ ആഘോമായ തിരുന്നാൾ കുർബാന, തുടർന്ന് പള്ളിയിലേക്ക് ആഘോഷമായ തിരുന്നാൾ പ്രദക്ഷിണം.