
ആലപ്പുഴ: ജനറൽ ആശുപത്രിയിൽ ലോക സോറിയാസിസ് ദിനാചരണം നടത്തി. ചർമ്മരോഗമായ സോറിയാസിസിന്റെ ചികിത്സയെക്കുറിച്ച് അവബോധം സൃഷ്ടിക്കുന്നതിനാണ് സോറിയാസിസ് ദിനം ആചരിക്കുന്നത്. ത്വക് രോഗ വിഭാഗം സീനിയർ കൺസൾട്ടന്റ് ഡോ.എ.ആർ ഷൈജു സോറിയാസിസും കുടുംബവും എന്ന വിഷയത്തെക്കുറിച്ച് ക്ലാസ് നയിച്ചു. സൂപ്രണ്ട് ഡോ.ആർ സന്ധ്യ പരിപാടി ഉദ്ഘാടനം ചെയ്തു. ഡോ.കെ.വേണുഗോപാൽ അദ്ധ്യക്ഷത വഹിച്ചു. ഡോ.എം ആഷ, ഡോ.ആർ. ബിന്ദു , ഡോ.സി.പി.പ്രിയദർശൻ, എം.ദീപാറാണി എന്നിവർ സംസാരിച്ചു.