
ആലപ്പുഴ: 15 മുതൽ 18 വരെ ആലപ്പുഴയിൽ നടക്കുന്ന സംസ്ഥാന സ്‌കൂൾ ശാസ്‌ത്രോത്സവത്തിന്റെ പോസ്റ്റർ പ്രകാശനം സംഘാടക സമിതി ചെയർമാൻ കൂടിയായ മന്ത്രി സജി ചെറിയാൻ നിർവ്വഹിച്ചു. എസ്.ഡി.വി ഗേൾസ് ഹൈസ്‌കൂളിൽ നടന്ന പരിപാടിയിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ജി.രാജേശ്വരി, ജില്ലാ പഞ്ചായത്ത് അംഗങ്ങളായ അഡ്വ.ആർ.റിയാസ്, അഡ്വ.ടി.എസ്.താഹ, വിദ്യാഭ്യാസ ഉപഡയറക്ടർ ഇ.എസ്.ശ്രീലത, വി.എച്ച്.എസ്.ഇ അസിസ്റ്റന്റ് ഡയറക്ടർ സിന്ധു, മീഡിയ കമ്മറ്റി കൺവീനർ ടി.മുഹമ്മദ് ഫൈസൽ, പബ്ലിസിറ്റി കമ്മിറ്റി കൺവീനർ അനസ്.എം.അഷറഫ്, വിവിധ സബ് കമ്മിറ്റി കൺവീനർമാർ എന്നിവർ പങ്കെടുത്തു.