
ആലപ്പുഴ: പെൻഷൻ കുടിശിക ഉടൻ വിതരണം ചെയ്യണമെന്നും സർവീസ് പെൻഷൻകാരെ വഞ്ചിക്കുന്ന നടപടിയിൽ നിന്ന് മുഖ്യമന്ത്രിയും ധനമന്ത്രിയും പിൻമാറണമെന്നും കേരള സ്റ്റേറ്റ് സർവീസ് പെൻഷണേഴ്‌സ് അസോസിയേഷൻ ആവശ്യപ്പെട്ടു.ജില്ലാകോൺഗ്രസ് കമ്മിറ്റി ഓഫീസിൽ ചേർന്ന സംസ്ഥാന കമ്മിറ്റി അംഗങ്ങളുടെയും ജില്ലാ ഭാരവാഹികളുടെയും സംയുക്ത യോഗം അസോസിയേഷൻ സംസ്ഥാന വൈസ് പ്രസിഡന്റ് ടി.എസ്.സലിം ഉദ്ഘാടനം ചെയ്തു.ജില്ലാപ്രസിഡന്റ് ബി.ഹരിഹരൻ നായർ അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറി ആർ.കുമാരദാസ് മുഖ്യപ്രഭാഷണം നടത്തി.സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം സി.വി.ഗോപി. ജില്ലാ സെക്രട്ടറി എ.സലിം, ജില്ലാ ട്രഷറർ ജി.പ്രകാശൻ തുടങ്ങിവർ സംസാരിച്ചു.