cpm-march

മാന്നാർ : ഭിന്നശേഷിക്കാരനായ സി.പി.എം എണ്ണയ്ക്കാട് ലോക്കൽ കമ്മിറ്റി അംഗവും ഡി.എ.ഡബ്ലിയു.എഫ് ജില്ലാ സെക്രട്ടറിയുമായ എസ്.ഹരികുമാറിനെ മർദ്ദിച്ച എസ്.എച്ച്.ഒയ്ക്ക് എതിരെ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് സി.പി.എമ്മിന്റെ നേതൃത്വത്തിൽ പൊലീസ് സ്റ്റേഷൻ മാർച്ച് നടത്തി. മാന്നാർ സ്റ്റോർ ജംഗ്ഷനിൽ നിന്ന് ആരംഭിച്ച പ്രതിഷേധ മാർച്ച് പരുമലക്കടവ് ചുറ്റി പൊലീസ് സ്റ്റേഷൻ റോഡിലേക്ക് പ്രവേശിച്ചപ്പോൾ ചെങ്ങന്നൂർ ഡി.വൈ.എസ്.പി യുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം തടഞ്ഞു. തുടർന്ന് നടന്ന പ്രതിഷേധ യോഗത്തിൽ സി.പി.ഐ.എം മാന്നാർ ഏരിയ ആക്ടിംഗ് സെക്രട്ടറി പുഷ്പലത മധു, ഏരിയ കമ്മിറ്റി അംഗങ്ങളായ പി.എൻ ശെൽവരാജൻ, കെ.നാരായണ പിള്ള, ഡി.എ.ഡബ്ലിയു.എഫ് സംസ്ഥാന ജോ.സെക്രട്ടറി ആര്യ എന്നിവർ സംസാരിച്ചു.