
ആലപ്പുഴ: സർക്കാർ ആചരണം നിർത്തിയെങ്കിലും കയർ ദിനമായി പ്രഖ്യാപിച്ചിരുന്ന നവംബർ അഞ്ചിന് മുഹമ്മ അരങ്ങ് കൂട്ടായ്മയുടെ നേതൃത്വത്തിൽ കയർ ദിനം ആചരിച്ചു. കഞ്ഞിക്കുഴി കുട്ടൻ ചാലുവെളി വിജു.കെ.ദാസിന്റെ കയർ ഫാക്ടറിയിലാണ് ചടങ്ങൊരുക്കിയത്. നിരവധി കയർ ഫാക്ടറി തൊഴിലാളികളും ഗ്രാമവാസികളും പങ്കെടുത്ത ചടങ്ങ് മുഹമ്മ കെ.ഇ.കാർമൽ സെൻട്രൽ സ്‌കൂൾ പ്രിൻസിപ്പൽ ഡോ.ഫാ. സാംജി വടക്കേടം ഉദ്ഘാടനം ചെയ്തു. പ്രകാശൻ തണ്ണീർമുക്കം അദ്ധ്യക്ഷത വഹിച്ചു. കയർ തൊഴിൽ രംഗത്ത് അമ്പത് വർഷത്തിലധികമായി ജോലി ചെയ്യുന്ന ദാസൻ, പരമേശ്വരൻ, ശശി എന്നിവരെ പൊന്നാട അണിയിച്ച് ആദരിച്ചു. മറ്റു തൊഴിലാളികൾക്ക് റോസാപ്പൂക്കൾ നൽകിയും ആദരവ് നൽകി. സി.വി.വിദ്യാസാഗർ, ജേക്കബ് മറ്റത്തിൽ, ഗാനരചിതാവ് ജിമോൻ മുഹമ്മ, വിജു.കെ.ദാസൻ, എസ്.എൽ.പുരം ചന്ദ്രൻ കറുകക്കളം, ബിജോയ് മാരാരി ,എന്നിവർ സംസാരിച്ചു. സി . പി . ഷാജി. മുഹമ്മ സ്വാഗതവും ബിജു തൈപ്പറമ്പിൽ നന്ദിയും പറഞ്ഞു.