
മാന്നാർ: ചെങ്ങന്നൂർ ഉപജില്ല സ്കൂൾ കലോത്സവത്തിന് മാന്നാർ നായർ സമാജം സ്കൂളിൽ ചെങ്ങന്നൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ. എം. സലീം ഉദ്ഘാടനം ചെയ്തു. മാന്നാർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി.വി. രത്നകുമാരി അദ്ധ്യക്ഷയായി. ജില്ലാ പഞ്ചായത്ത് അംഗം ജി.ആതിര, ഗ്രാമ പഞ്ചായത്ത് സ്ഥിരം സമിതി അദ്ധ്യക്ഷരായ ശാലിനി രഘുനാഥ്, വി.ആർ. ശിവപ്രസാദ്, വത്സലാ ബാലകൃഷ്ണൻ, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ സുജാത മനോഹരൻ, സലീം പടിപ്പുരക്കൽ, സുജിത്ത് ശ്രീരംഗം, മധു പുഴയോരം, രാധാമണി ശശീന്ദ്രൻ, അജിത്ത് പഴവൂർ, ശാന്തിനി ബാലകൃഷ്ണൻ, ഹയർസെക്കൻഡറി ആർ. ഡി. ഡി. അശോക് കുമാർ വി. കെ, ചെങ്ങന്നൂർ ബി.പി.സി ജി.കൃഷ്ണകുമാർ, അദ്ധ്യാപക സംഘടനാ പ്രതിനിധികളായ കെ.ബൈജു, മിനി മാത്യു, ജി.ബിനു , അനസ് എം.അഷറഫ്, കെ.ആർ അനന്തൻ, ബി.വിശ്വനാഥൻ ഉണ്ണിത്താൻ, പി.ടി.എ പ്രസിഡന്റ് പി.എച്ച് മുഹമ്മദ് ബഷീർ എന്നിവർ സംസാരിച്ചു. ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ എച്ച്.റീന സ്വാഗതവും സ്വീകരണ കമ്മിറ്റി കൺവീനർ ജെ.ജഫീഷ് നന്ദിയും പറഞ്ഞു. ഉപജില്ലയിലെ 97 സ്കൂളുകളിൽ നിന്നായി 4000 ഓളം പ്രതിഭകൾ 4 ദിവസങ്ങളിലായി 7 വേദികളിൽ നടക്കുന്ന 298 ഇനം മത്സരങ്ങളിൽ മാറ്റുരയ്ക്കും.