മാവേലിക്കര:ചെട്ടികുളങ്ങര ഗ്രാമപഞ്ചായത്തിൽ 13-ാം വാർഡിലെ 66-ാം നമ്പർ ഹൈടെക് അങ്കണവാടി കെട്ടിടത്തിന്റെ കല്ലിടീൽ കർമ്മം ജില്ലാ പഞ്ചായത്ത് അംഗം ജി.ആതിര നിർവ്വഹിച്ചു. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സി.സുധാകര കുറുപ്പ് അദ്ധ്യക്ഷനായി. വാർഡ് മെമ്പർ രമാദേവി സ്വാഗതം പറഞ്ഞു. മാവേലിക്കര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്, ജില്ലാ പഞ്ചായത്ത് അംഗം കെ.ജി.സന്തോഷ്, ആലപ്പുഴ ജില്ലാ സഹകരണ സ്പിസിംഗ് മിൽ ചെയർമാൻ എ.മഹേന്ദ്രൻ, വൈസ് പ്രസിഡന്റ് ലളിതാ ശശീധരൻ, വികസന കാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ സുമ കൃഷ്ണൻ, ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ഓമനക്കുട്ടൻ, ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ ഗീതാ വിജയൻ, അച്ചാമ്മ ജോൺ, മുൻ ജില്ലാ പഞ്ചായത്ത് അംഗം ജേക്കബ് ഉമ്മൻ തുടങ്ങിയവർ സംസാരിച്ചു. കൊച്ചാലുംമൂട്ടിൽ ആഷി ലിഭവനത്തിൽ ജേക്കബ് പാപ്പി പിതാവിന്റെ സ്മരണാർത്ഥം മേനാമ്പള്ളികവറാട്ട് സങ്കേതത്തിൽ സൗജന്യമായി നൽകിയ വസ്തുവിലാണ് അങ്കണവാടി നിർമ്മിക്കുന്നത്.