മാവേലിക്കര:താലൂക്കിലെ വസ്തു തരം മാറ്റൽ അദാലത്ത് ടൗൺഹാളിൽ നടന്നു. ജില്ലാ കളക്ടർ അലക്സ് വർഗീസ് അദ്ധ്യക്ഷനായി. മുന്നൂറോളം അപേക്ഷകളാണ് അദാലത്തിൽ പരിഗണിച്ചത്. ഇതിൽ ഡേറ്റാ ബാങ്കിൽ നിന്ന് ഒഴിവാക്കാനുള്ള 191 അപേക്ഷകളും തരം മാറ്റത്തിനുള്ള 75 അപേക്ഷകളും അംഗീകരിച്ചു. 34 അപേക്ഷകൾ തള്ളി. ഡെപ്യൂട്ടി കളക്ടർ എച്ച് രൂപേഷ്, കളക്ടറേറ്റിലെ ജി.ഗോപകുമാർ, സാഫി ഫിലിപ്പ്, മാവേലിക്കര താഹൽദാർ ഗീതാ കുമാരി, ഡെപ്യൂട്ടി തഹസിൽദാർമാരായ കെ.സുരേഷ് ബാബു, ജി.അനിൽകുമാർ, ബിനുജി, മോഹൻകുമാർ, ജ്യോതി, സിന്ധു, ദീപ്തി എന്നിവരുടെ നേതൃത്വത്തിലാണ് അദാലത്ത് നടന്നത്.