കുട്ടനാട്: സി.ബി.എൽ മത്സരവള്ളംകളിയിൽ നിന്ന് പുളിങ്കുന്ന് രാജീവ് ഗാന്ധി ട്രോഫിയെ ഒഴിവാക്കിയതിൽ വ്യാപക പ്രതിഷേധം. നെഹ്രറുട്രോഫി കഴിഞ്ഞാൽ ഏറ്റവുമധികം കാണികളെത്തുന്ന ജലോത്സവമാണ് രാജീവ് ഗാന്ധി ട്രോഫി.

കൊവിഡ് ഉൾപ്പടെയുള്ള കാരണങ്ങളാൽ നാലോ അഞ്ചോ വർഷം മാത്രമാണ് ജലോത്സവം മുടങ്ങിയിട്ടുള്ളത്. ചുണ്ടൻ വള്ളങ്ങളുടെ ബാദ്ധ്യത മാത്രമാണ് സി.ബി.എൽ നിർവഹിക്കുന്നത്. കഴിഞ്ഞ വർഷവും 1,​60,​000 രൂപ മിച്ചമാണ്. അതിനാൽ പുളിങ്കുന്നാറ്റിൽ നടക്കുന്ന രാജീവ് ഗാന്ധി ട്രോഫി കൂടി സി.ബി.എല്ലിൽ ഉൾപ്പെടുത്തണമെന്ന് ഡി.സി.സി ജനറൽ സെക്രട്ടറി കെ.ഗോപകുമാർ ആവശ്യപ്പെട്ടു.