ചേർത്തല:വയലാർ കോയിക്കൽ സുബ്രഹ്മണ്യ സ്വാമി ക്ഷേത്രത്തിൽ സ്‌കന്ദ ഷഷ്ഠി ഉത്സവം ഇന്ന് നടക്കും.സുബ്രഹ്മണ്യ സ്വാമിയുടെ വേൽ എഴുന്നള്ളിച്ചുകൊണ്ട് നൂറുകണക്കിന് ഭക്തജനങ്ങൾ പങ്കെടുക്കുന്ന ഗംഭീര കാവടഘോഷയാത്രയും ഉണ്ടാകും.പഞ്ചാമൃതാഭിഷേകം,കാവടി അഭിഷേകം,അഷ്ടാഭിഷേകം,
പഞ്ചവിശതി കലശം,ദ്രവ്യകലശം,പൂമൂടൽ,മഹാനിവേദ്യം,അലങ്കാര ആരതി എന്നീ വിശേഷാൽ വഴിപാടുകൾ ഉണ്ടായിരിക്കുമെന്ന് ദേവസ്വം പ്രസിഡന്റ് അഡ്വ.വി. എൻ.അജയൻ,സെക്രട്ടറി കെ.എൻ.യെദു എന്നിവർ അറിയിച്ചു.