ചേർത്തല:കെ.വി.എം. കോളേജ് ഓഫ് ആർട്ട്സ് ആൻഡ് സയൻസിൽ ഇന്റർ കോളിജിയറ്റ് പ്രശ്‌നോത്തരി മത്സരം സംഘടിപ്പിച്ചു. ജില്ലയിലെ വിവിധ കോളേജുകളിൽ നിന്നായി 20 ടീം മത്സരത്തിൽ പങ്കെടുത്തു. കോളേജിലെ ഫിലിം ആൻഡ് ഡ്രാമ ക്ലബിന്റെ ആഭിമുഖ്യത്തിലാണ് പ്രശ്‌നോത്തരി സംഘടിപ്പിച്ചത്. മത്സരം കെ.വി.എം കോളേജ് ഒഫ് ആർട്ട്സ് ആൻഡ് സയൻസ് പ്രിൻസിപ്പൽ പ്രൊഫ.ഡോ. ഇ.കൃഷ്ണൻ നമ്പൂതിരി ഉദ്ഘാടനം ചെയ്തു.അസി.പ്രൊഫ. കൃഷ്ണ വി.ഗോപാൽ പ്രശ്‌നോത്തരിക്ക് നേതൃത്വം നൽകി. കെ.വി.എം. കോളേജ് ഒഫ് മാനേജ്‌മെന്റ് ഡയറക്ടർ ഡോ.നടരാജ് എസ്. അയ്യർ, കെ.വി.എം. സി.ബി.എസ്.സി. സ്‌കൂൾ പ്രിൻസിപ്പൽ ഡോ. മഞ്ജുള നായർ, കോമേഴ്സ് വിഭാഗം മേധാവി ടി.ജി.സിനു മോൻ,ബോട്ടണി ആൻഡ് ബയോ ടെക് മേധാവി ലക്ഷ്മി ആർ.നായർ, മാനേജ്‌മെന്റ് വിഭാഗം മേധാവി അനഘാ എം.നായർ എന്നിവർ സംസാരിച്ചു. സിനിമാ,നാടകം സംസ്‌കാരം പൊതു വിജ്ഞാനം എന്നിവയെ ആസ്പദമാക്കിയ പ്രശ്‌നോത്തരി മത്സരത്തിൽ ആലപ്പുഴ എസ്.ഡി.കോളേജിലെ വിദ്യാർത്ഥികളായ വിഷ്ണു വി.നായർ,എൻ.സുബ്രഹ്മണ്യൻ, അനുപമ അശോകൻ,എസ്.അഖില,എം.മനീഷ,എസ്.ശ്രീചന്ദ് എന്നിവർ യഥാക്രമം ഒന്നും,രണ്ടും,മൂന്നും സ്ഥാനങ്ങൾ കരസ്ഥമാക്കി. വിജയികൾക്ക് ക്യാഷ് പ്രൈസും സർട്ടിഫിക്കറ്റുകളും വിതരണം ചെയ്തു.