അരൂർ: പള്ളിയറക്കാവ് പുതുവാരനാട് ദേവീക്ഷേത്രത്തിലെ ഭാഗവത സപ്താഹ യജ്ഞത്തിന് തുടക്കമായി. 10ന് അവഭൃഥസ്നാനത്തോടെ സമാപിക്കും. കാവാലം രതീഷ് ചന്ദ്രനാണ് യജ്ഞാചാര്യൻ. യജ്ഞ ദിനങ്ങളിൽ ഗണപതിഹോമം,ഭാഗവത പാരായണം, പ്രഭാഷണം പ്രസാദ വിതരണം, അന്നദാനം, കഥാപ്രഭാഷണം, ഭജന, ദീപാരാധന എന്നിവ നടക്കും. ഇന്ന് രാവിലെ 10.30ന് ഗോവിന്ദപട്ടാഭിഷേകം, വൈകിട്ട് 5.30ന് വിദ്യാഗോപാല മന്ത്രാർച്ചന. നാളെ രാവിലെ 10.30 ന് രുഗ്മിണിസ്വയംവരം, വൈകിട്ട് 5ന് സർവൈശ്വര്യപൂജ ലളിതാസഹസ്രനാമം, 9 ന് രാവിലെ 9 ന് കുചേലഗതി, 10ന് രാവിലെ 9 ന് സ്വർഗാരോഹണം, 10.30 ന് അവഭൃഥസ്നാന ഘോഷയാത്ര, ഉച്ചയ്ക്ക് ഒന്നിന് സാധുനാരായണപൂജ.