pallam

വള്ളികുന്നം: മീനത്ത് ക്ഷീരോൽപ്പാദക സഹകരണ സംഘത്തിന് തിരുവനന്തപുരം മേഖലാ സഹകരണ ക്ഷീരോൽപ്പാദക സഹകരണ യൂണിയനിൽ നിന്ന് ക്ഷീര കർഷകർക്ക് അനുവദിച്ച റിവോൾവിംഗ് ഫണ്ടിന്റെ വിതരണം ഗ്രാമപഞ്ചായത്തംഗം ഇന്ദുകൃഷ്ണ നിർവഹിച്ചു. ചടങ്ങിൽ സംഘം വൈസ് പ്രസിഡന്റ് വിജയകുമാരി അദ്ധ്യക്ഷത വഹിച്ചു. ഭരണ സമിതിയംഗങ്ങളായ പി.ആർ സദാനന്ദൻ, രവീന്ദ്രൻപിള്ള, അഹമ്മദ്കുഞ്ഞ്, അനിൽകുമാർ, ശശികല, ബുഷ്റ, രജിനി, സംഘം സെക്രട്ടറി പിങ്കിമോൾ,സംഘം ജീവനക്കാർ, ക്ഷീരകർഷകർ എന്നിവർ പങ്കെടുത്തു.