ആലപ്പുഴ: സത്യസന്ധതയിലും നിലപാടുകളിലും ഉറച്ചു നിന്ന നേതാവായിരുന്നു എ.സി.ഷണ്മുഖദാസെന്ന് എൻ.സി.പി ജില്ലാ ചെയർമാൻ സാദത്ത് ഹമീദ് പറഞ്ഞു.

ആലപ്പുഴയിൽ ഷണ്മുഖദാസ് പഠനകേന്ദ്രം ജില്ലാ നേതൃയോഗം ഉദ്‌ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. 24ന് ആലപ്പുഴയിൽ നടക്കുന്ന നെഹ്റുവിയൻ കാഴ്‌ചപ്പാടിന്റെ പ്രസക്തിയെന്ന സിമ്പോസിയം എൻ.സി.പി സംസ്ഥാന വൈസ് പ്രസിഡന്റ് രാജൻ മാസ്റ്റർ ഉദ്ഘാടനം ചെയ്യും. സംസ്ഥാന നേതാക്കളായ പി.ജെ.കുഞ്ഞുമോൻ,ശിവശങ്കരൻ, എ.വി.വല്ലഭൻ, റസാക്ക് മൗലവി തുടങ്ങിയവർ നേതൃയോഗത്തിൽ പങ്കെടുത്തു.