ആലപ്പുഴ : ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ, ലയൺസ് ക്ലബ് ഇന്റർനാഷണൽ ഹെൽത്ത് ഫോർ ഓൾഫൗണ്ടേഷൻ എന്നിവയുടെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന ലോക പ്രമേഹദിനചരണപരിപാടിയുടെ സംസ്ഥാന തല ഉദ്ഘാടനം ഐ.എം.എ ഹാളിൽ 14ന് രാവിലെ 10 ന് ഐ.എം.എ സംസ്ഥാന പ്രസിഡന്റ് ഡോ.കെ.എ.ശ്രീവിലാസൻ നിർവ്വഹിക്കും. ഡയബറ്റിക് റെറ്റിനോപ്പതി, പാദപരിശോധന, എച്ച്.ബി.എ വൺസി തുടങ്ങിയ പരിശോധനകൾ സൗജന്യമായി ചെയ്യും. പ്രമേഹമോഗ ചികിത്സയിൽ കൈവരിച്ച അതിനൂതന ചികിത്സാരീതികളെ കുറിച്ച് കൊല്ലം ഗവ. മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ ഡോ ബി.പദ്‌മകുമാറും, പ്രമേഹ രോഗികളുടെ വൃക്ക സംരക്ഷണത്തെ കുറിച്ച് ആലപ്പുഴ ഗവ. മെഡിക്കൽ കോളേജിലെ നെഫ്രോളജിവിഭാഗം മേധാവി ഡോ. എസ്. ഗോമതിയും, നാഡി ഞരമ്പുകളുടെ സംരക്ഷണത്തെ കുറിച്ച് ന്യൂറോ മെഡിസിൻ മേധാവി ഡോ.സി.വി ഷാജിയും, ആമാശയ രോഗങ്ങളെ കുറിച്ച് ഗ്യാസ്ട്രോളജി വിഭാഗം മേധാവി ഡോ. ഗോപു ആർ. ബാബുവും ക്ളാസ് നയിക്കും.
ഐ.എം.എ ആലപ്പുഴ ബ്രാഞ്ച് പ്രസിഡൻറ് ഡോ. എൻ.അരുൺ അധ്യക്ഷത വഹിക്കും. ഐ.എം.എ മുൻ പ്രസിഡന്റ് ഡോ. മനീഷ് നായർ പ്രമേഹദിന സന്ദേശം നൽകും. രജിസ്ട്രേഷന് 9447263050, 80910 10637.
ഐ.എം.എ പ്രസിഡന്റ് ഡോ. എൻ.അരുൺ, മുൻ പ്രസിഡന്റ് ഡോ.മനീഷ് നായർ,
ലയൺസ് പ്രോഗ്രാം കോർഡിനേറ്റർ ആർ.സുബ്രഹ്മണ്യൻ, സോണൽചെയർമാൻ പി.ജെ ഏബ്രഹാം, ഹെൽത്ത് ഫോർ ഓൾ ഫൌണ്ടേഷൻ പ്രോഗ്രാം കോർഡിനേറ്റർ ചന്ദ്രദാസ് കേശവപിള്ള എന്നിവർ പത്രസമ്മേളനത്തിൽ പങ്കെടുത്തു