അരൂർ : ചന്തിരൂർ ഗവ.ഹയർ സെക്കൻഡറി സ്കൂളിലെ എൻ.എസ്.എസ് യൂണിറ്റ് വിദ്യാർത്ഥികളിൽ ഭരണഘടനാ മൂല്യങ്ങളെക്കുറിച്ചുള്ള അവബോധം സൃഷ്ടിക്കുന്നതിന് 'വി ദി പീപ്പിൾ' എന്ന പേരിൽ ബോധവത്ക്കരണ ക്ലാസ് സംഘടിപ്പിച്ചു. അരൂർ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.രാഖി ആന്റണി ഉദ്ഘാടനം ചെയ്തു. പ്രോഗ്രാം ഓഫീസർ ഹിലാൽ മുഹമ്മദ് വിഷയാവതരണം നടത്തി.