ഹരിപ്പാട്: പെരുമ്പള്ളി പുത്തൻപറമ്പിൽ സംജേഷിന്റെ ഉടമസ്ഥതിയിലുള്ള ശീതൾ വള്ളം മത്സ്യബന്ധനത്തിന് ശേഷം തിരികെ വരുമ്പോൾ കായംകുളം പൊഴിയിൽ പുലിമുട്ടിന്‌ പടിഞ്ഞാറ് വച്ച് തിരയിൽപ്പെട്ടു വള്ളത്തിലുണ്ടായിരുന്ന 9.9എച്ച്.പിയുടെ എൻജിൻ സ്റ്റാൻഡിൽ നിന്ന് തെറിച്ചു കടലിൽ പോകുകയായിരുന്നു. കടലിൽപ്പെട്ടു നിയന്ത്രണം ഇല്ലാതായ വള്ളത്തിൽ നിന്ന് തിരിച്ചു കിട്ടാത്ത തരത്തിലാണ് എൻജിൻ നഷ്ടപ്പെട്ടത്.